Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incheon

കി​യ സി​റോ​സ് ഇ​വി അ​വ​ത​രി​പ്പി​ച്ച് ഇ​ഞ്ചി​യോ​ണ്‍ കി​യ

കൊ​​​​​ച്ചി: കി​​​​​യ​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക് എ​​​​​സ്‌​​​​​യു​​​​​വി​​​​​യാ​​​​​യ സി​​​​​റോ​​​​​സ് ഇ​​​​​വി ഇ​​​​​ഞ്ചി​​​​​യോ​​​​​ണ്‍ കി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. കൊ​​​​​ച്ചി​​​​​യി​​​​​ലെ ഇ​​​​​ഞ്ചി​​​​​യോ​​​​​ണ്‍ കി​​​​​യ​​​​​യു​​​​​ടെ ഷോ​​​​​റൂ​​​​​മി​​​​​ല്‍ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ നി​​​​​പ്പോ​​​​​ൺ ഗ്രൂ​​​​​പ്പ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ എം.​​​​​എ.​​​​​എം. ബാ​​​​​ബു മൂ​​​​​പ്പ​​​​​ൻ, ഇ​​​​​ഞ്ചി​​​​​യോ​​​​​ണ്‍ കി​​​​​യ എം​​​​​ഡി ന​​​​​യീം ഷാ​​​​​ഹു​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ മോ​​​​​ഡ​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്.

42 കി​​​​​ലോ​​​​​വാ​​​​​ട്ട്, 51.4 കി​​​​​ലോ​​​​​വാ​​​​​ട്ട് എ​​​​​ന്നി​​​​​ങ്ങ​​​​​നെ ര​​​​​ണ്ടു ബാ​​​​​റ്റ​​​​​റി പാ​​​​​യ്ക്ക് ഓ​​​​​പ്ഷ​​​​​നു​​​​​ക​​​​​ളാ​​​​​ണ് സി​​​​​റോ​​​​​സ് ഇ​​​​​വി​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. 51.4 ഓ​​​​​പ്ഷ​​​​​നി​​​​​ൽ ഒ​​​​​റ്റ ചാ​​​​​ർ​​​​​ജി​​​​​ൽ സെ​​​​​ഗ്‌​​​​​മെ​​​​​ന്‍റി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച 526 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ റേ​​​​​ഞ്ച് ന​​​​​ൽ​​​​​കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് സി​​​​​റോ​​​​​സ് ഇ​​​​​വി​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ​​​​​ക​​​​​ർ​​​​​ഷ​​​​​ണം. 42 കി​​​​​ലോ​​​​​വാ​​​​​ട്ടി​​​​​ൽ ഒ​​​​​റ്റ ചാ​​​​​ർ​​​​​ജി​​​​​ൽ 443 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ റേ​​​​​ഞ്ച് ല​​​​​ഭി​​​​​ക്കും.

169 ബി​​​​​എ​​​​​ച്ച്പി പ​​​​​വ​​​​​ർ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന സിം​​​​​ഗി​​​​​ൾ ഇ​​​​​ല​​​​​ക്ട്രി​​​​​ക് മോ​​​​​ട്ടോ​​​​​റാ​​​​​ണ് വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന് ക​​​​​രു​​​​​ത്തേ​​​​​കു​​​​​ന്ന​​​​​ത്. 100 കി​​​​​ലോ​​​​​വാ​​​​​ട്ട് ഡി​​​​​സി ഫാ​​​​​സ്റ്റ് ചാ​​​​​ർ​​​​​ജ​​​​​ർ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ല്‍ 10-80 ശ​​​​​ത​​​​​മാ​​​​​നം ചാ​​​​​ര്‍​ജിം​​​​​ഗി​​​​​ന് 39 മി​​​​​നി​​​​​റ്റ് മ​​​​​തി.

42 കി​​​​​ലോ​​​​​വാ​​​​​ട്ട് എ​​​​​ച്ച്ടി​​​​​കെ മോ​​​​​ഡ​​​​​ലി​​​​​ന് 13.49 ല​​​​​ക്ഷം രൂ​​​​​പ​​​​​യും എ​​​​​ച്ച്ടി​​​​​കെ പ്ല​​​​​സി​​​​​ന് 14.99 ല​​​​​ക്ഷം രൂ​​​​​പ​​​​​യും എ​​​​​ച്ച്ടി​​​​​എ​​​​​ക്സി​​​​​ന് 15.99 ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് എ​​​​​ക്‌​​​​​സ്‌​​​​​ഷോ​​​​​റൂം വി​​​​​ല. 51.4 കി​​​​​ലോ​​​​​വാ​​​​​ട്ട് ബാ​​​​​റ്റ​​​​​റി മോ​​​​​ഡ​​​​​ലി​​​​​ന്‍റെ എ​​​​​ച്ച്ടി​​​​​കെ പ്ല​​​​​സ് ഇ​​​​​ആ​​​​​ർ വേ​​​​​രി​​​​​യ​​​​​ന്‍റി​​​​​ന് വി​​​​​ല 16.99 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണ്.

Latest News

Corehub Up